Skip to main content

ഓണത്തിനൊരു മുറം പച്ചക്കറി; വിളവെടുപ്പ് നടത്തി 

 

 

 

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ബാലുശ്ശേരി മണ്ഡലതല വിളവെടുപ്പ് ഉദ്ഘാടനം ഉള്ളിയേരി, പുത്തഞ്ചേരിയിൽ അഡ്വ.കെ.എം സച്ചിൻ ദേവ് എം. എൽ. എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.അജിത അദ്ധ്യക്ഷത വഹിച്ചു.

ഓണത്തിന് വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഓണത്തിന് ഒരുമുറം പച്ചക്കറി. പദ്ധതിയുടെ ഭാഗമായി 25000 പച്ചക്കറിതൈകൾ,  5000 പച്ചക്കറിവിത്ത് പാക്കറ്റുകൾ, മഴമറ, ഗ്രോബാഗ് എന്നിവയാണ് പഞ്ചായത്തിലെ കർഷകർക്ക് ഇതിനോടകം വിതരണം ചെയ്തത്.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ കെ.ടി.സുകുമാരൻ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ അനിത പാലേരി, കൃഷി ഓഫീസർ കെ.കെ.അബ്ദുൾ ബഷീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date