Skip to main content

പടനിലം കളരിക്കണ്ടി റോഡിന് 3 കോടി 

 

 

 

 

പടനിലം കളരിക്കണ്ടി റോഡ് നവീകരണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. 2021-22 ബഡ്ജറ്റിൽ ഈ റോഡിന് തുക വകയിരുത്തിയിരുന്നു.

ദേശീയപാത 766 നെയും  താമരശ്ശേരി- വരിട്ട്യാക്കിൽ- സി.ഡബ്ല്യു.ആർ.ഡി.എം റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ബൈപ്പാസ് റോഡാണിത്. ഈ റോഡിൻ്റെ പാച്ച് വർക്ക് ചെയ്യുന്ന പ്രവൃത്തി ഇപ്പോൾ നടന്നുവരികയാണ്. 

പുതുതായി ഭരണാനുമതി ലഭിച്ച 3 കോടി രൂപ ഉപയോഗപ്പെടുത്തി ബി.എം.ബി.സി ടാറിംഗും ആവശ്യമായ ഇടങ്ങളിൽ സ്ലാബോട് കൂടിയ കോൺക്രീറ്റ് ഡ്രയിനേജ്, റോഡ് പ്രൊട്ടക്ഷൻ വാൾ, പേവ്ഡ് ഷോൾഡർ എന്നിവയും റോഡ് മാർക്കിംഗ്, സൈൻ ബോർഡുകൾ, സ്റ്റഡുകൾ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി ടെൻഡർ ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.

date