Post Category
കോവിഡ് ആശുപത്രികളിൽ 1,154 കിടക്കകൾ ഒഴിവ്
ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 3,009 കിടക്കകളിൽ 1,154 എണ്ണം ഒഴിവുണ്ട്. 67 ഐ.സി.യു കിടക്കകളും 34 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 466 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 303 കിടക്കകൾ, 22 ഐ.സി.യു, 18 വെന്റിലേറ്റർ, 226 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 978 കിടക്കകളിൽ 559 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 273 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,924 കിടക്കകളിൽ 1,557 എണ്ണം ഒഴിവുണ്ട്.
date
- Log in to post comments