Skip to main content

ജില്ലയിൽ നാളെ മൂന്ന് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ഓഗസ്റ്റ് 21) മൂന്ന് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. നെല്ലായ - ഇ എൻ യു പി സ്കൂൾ കൃഷ്ണപടി

2. ഒറ്റപ്പാലം - താലൂക്ക് ആശുപത്രി

3. ചിറ്റൂർ - താലൂക്ക് ആശുപത്രി

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഓഗസ്റ്റ് 20 വരെ 1201773 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഓഗസ്റ്റ് 20 വരെ 1201773 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 223810 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് 20 ന് 1528 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഓഗസ്റ്റ് 20) ടെസ്റ്റ് പോസിറ്റിവിറ്റി 17.55 ശതമാനമാണ്.

ഇന്ന് (ഓഗസ്റ്റ് 20) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. മേലാർക്കോട് - എം.എൻ കെ എം എച്ച് എസ് എസ് ചിറ്റിലഞ്ചേരി

2. ആലത്തൂർ - വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ

3. ചിറ്റൂർ - താലൂക്ക് ആശുപത്രി

4. കപ്പൂർ - ജി.എച്ച് എസ് എസ്, കുമരനെല്ലൂർ

5. വടക്കഞ്ചേരി - ഗ്രാമപഞ്ചായത്ത് കല്യാണ മണ്ഡപം

6. പൊൽപ്പുള്ളി - ബി.ഇ.എം എൽ പി സ്കൂൾ, അത്തിക്കോട്

- കെ.വി.എം യുപി സ്കൂൾ പൊൽപ്പുള്ളി

7. ഓങ്ങല്ലൂർ - അനുഗ്രഹ ഓഡിറ്റോറിയം മരുതൂർ (രാവിലെ 9.30 മുതൽ ഉച്ചക്ക് 12:00 വരെ)

- പി ജെ എം ഓഡിറ്റോറിയം, പാറപ്പുറം (ഉച്ചക്ക് 1:30 മുതൽ വൈകീട്ട് 4.30 വരെ)
 

date