Skip to main content

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 2961 പേർ (2537 ഒന്നാം ഡോസും, 424 രണ്ടാം ഡോസും)

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 488 പേർ (127 ഒന്നാം ഡോസും 361 രണ്ടാം ഡോസും) 

സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് കുത്തിവെപ്പെടുത്തവർ 777 (641 ഒന്നാം ഡോസും 136 രണ്ടാം ഡോസും)

ജില്ലയിൽ ഇന്ന് (20.08.2021) ആകെ 2961 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 4 ഗർഭിണികൾ ഒന്നാം ഡോസും ,18 മുതൽ 39 വയസ്സുവരെയുള്ള 2014 പേർ ഒന്നാം ഡോസും 91 പേർ രണ്ടാം ഡോസുമടക്കം 2105 പേരും, 40 മുതൽ 44 വരെയുള്ള  138 പേർ  ഒന്നാം ഡോസും 35 പേർ രണ്ടാം ഡോസുമടക്കം 173 പേരും കുത്തിവെപ്പെടുത്തു. 

ഇതു കൂടാതെ ഒരു ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും 3 പേർ രണ്ടാം ഡോസും, ഒരു മുന്നണി പ്രവർത്തകൻ ഒന്നാം ഡോസും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 2 പേർ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസും , 45 വയസ്സിനും 60നും ഇടയിലുള്ള 317 പേർ ഒന്നാം ഡോസും 174 പേർ രണ്ടാം ഡോസുമടക്കം 391 പേരും, 60 വയസിനു മുകളിലുള്ള 60 പേർ ഒന്നാം ഡോസും 120 പേർ രണ്ടാം ഡോസുമടക്കം 180 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 18 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.

ആകെ 488 പേരാണ് കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ 18 വയസ്സിനു മുകളിലും 40 വയസ്സിനു താഴെയുമായ 74 പേർ ഒന്നാം ഡോസും 34 പേർ രണ്ടാം ഡോസുമടക്കം 108 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 53 പേർ ഒന്നാം ഡോസും 222 പേർ രണ്ടാം ഡോസുമടക്കം 275 പേരും, 60 വയസ്സിനു മുകളിലുള്ള 105 പേരും ഒന്നാം ഡോസും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ ഒരു സെഷനിലായാണ് കുത്തിവെപ്പ് നടന്നത്.

ഇതു കൂടാതെ സ്വകാര്യ ആശുപത്രികളിൽ നിന്നായി 777 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 2 ഗർഭിണികൾ ഒന്നാം ഡോസും, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 525 പേർ ഒന്നാം ഡോസും 44 പേർ രണ്ടാം ഡോസുമടക്കം 569 പേരും, 40 മുതൽ 44 വയസ്സുവരെയുള്ള 18 പേർ ഒന്നാം ഡോസും 7 പേർ രണ്ടാം ഡോസുമടക്കം 25 പേരും, ഒരു ആരോഗ്യ പ്രവർത്തകൻ ഒന്നാം ഡോസും 4 പേർ രണ്ടാം ഡോസും, 12 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 10 പേർ രണ്ടാം ഡോസും, വിദേശത്തു പോകാൻ തയ്യാറെടുക്കുന്ന 2 പേർ ഒന്നാം ഡോസും, 45 മുതൽ 60 വയസ്സുവരെയുള്ള 65 പേർ ഒന്നാം ഡോസും 48 പേർ രണ്ടാം ഡോസുമടക്കം 113 പേരും, 60 വയസ്സിനു മുകളിലുള്ള 15 പേർ ഒന്നാം ഡോസും 23 പേർ രണ്ടാം ഡോസും അടക്കം 38 പേരും,  മുലയൂട്ടുന്ന ഒരു അമ്മ ഒന്നാം ഡോസും സ്വകാര്യ ആശുപത്രികളിൽ നിന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 15 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.
 
കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date