Skip to main content

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ഓഗസ്റ്റ് 23) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. മണ്ണാർക്കാട് - താലൂക്ക് ആശുപത്രി

2. കാഞ്ഞിരപ്പുഴ - പൊറ്റശ്ശേരി ഗവ ഹയർ സെക്കൻഡറി സ്കൂൾ

3. തൃത്താല - എ യു പി എസ് ഞാങ്ങാട്ടിരി (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

 - എ സി എം യു പി സ്കൂൾ, തൃത്താല (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

4. കൊടുവായൂർ -  കമ്മ്യൂണിറ്റി ഹാൾ, കൊടുവായൂർ (ഹൈസ്കൂളിന് സമീപം)

5. പള്ളിപ്പുറം - റയ്യാൻ പാലസ് ഓഡിറ്റോറിയം, കരുവാൻപടി

6. കൊഴിഞ്ഞാമ്പാറ - എ ആർ ഓഡിറ്റോറിയം, കൊഴിഞ്ഞാമ്പാറ

7. പറളി - ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഓഗസ്റ്റ് 22 വരെ 1214538 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഓഗസ്റ്റ് 22 വരെ 1214538 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 226567 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് 22 ന് 1133 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഓഗസ്റ്റ് 22) ടെസ്റ്റ് പോസിറ്റിവിറ്റി 21.18 ശതമാനമാണ്.

ഇന്ന് (ഓഗസ്റ്റ് 22) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. കോട്ടോപ്പാടം - പ്രാഥമിക ആരോഗ്യ കേന്ദ്രം

2. തിരുവേഗപ്പുറ - കൈപ്പുറം എൽ പി സ്കൂൾ

3. ഒറ്റപ്പാലം - താലൂക്ക് ആശുപത്രി

4. പെരുമാട്ടി - ആർ കെ എം എ എൽ പി എസ് കല്യാണപെട്ട

5. തിരുമിറ്റക്കോട് - ഹയർ സെക്കൻഡറി സ്കൂൾ ചാത്തന്നൂർ

6. ചിറ്റൂർ - താലൂക്ക് ആശുപത്രി

7. കോട്ടപ്പുറം - കുന്നക്കാട് ഹയാത്തുൽ ഇസ്ലാം മദ്രസ
 

date