Skip to main content

കൊയിലാണ്ടി എം.എൽ.എ ഓഫീസ് ടൗൺ ഹാളിൽ പ്രവർത്തനമാരംഭിച്ചു

 

 

 

കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ ഓഫീസ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മ് റിയാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ സജ്ജമാക്കിയ പുതിയ സ്ഥലത്താണ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു.

മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരായ ഷെഫീക്ക് വടക്കയിൽ, സുധ കിഴക്കേപ്പാട്ട്, പി.ബാബുരാജ്, സതി കിഴക്കയിൽ, ഷീബ മലയിൽ, സി.കെ ശ്രീകുമാർ, ജമീല സമദ്, എം.പി ശിവാനന്ദൻ, അഡ്വ. കെ സത്യൻ, മുൻ എം.എൽ.എ മാരായ പി.വിശ്വൻ, കെ.ദാസൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ മുഹമ്മദ്,  ടി. ചന്തുമാസ്റ്റർ, എം.പി ഷിബു, വി.വി സുധാകരൻ, വി.പി. ഇബ്രാഹിം കുട്ടി, ജെയ്കിഷ്, ഇ.കെ അജിത്, കെ.ടി.എം കോയ, സി സത്യചന്ദ്രൻ, കബീർ സലാല, രാമചന്ദ്രൻ കുയ്യണ്ടി, റഷീദ്, സി.രമേശൻ ഹുസൈൻ തങ്ങൾ, രത്നവല്ലി ടീച്ചർ എന്നിവർ സംസാരിച്ചു.

date