Skip to main content

പ്ലസ് വൺ പ്രവേശനത്തിൻ്റെ ഭാഗമായുള്ള നീന്തൽ ടെസ്റ്റ് ഒഴിവാക്കി

 

 

 

ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവന്നിരുന്ന നീന്തൽ ടെസ്റ്റ് ഒഴിവാക്കിയതായി ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.  ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.6 ആയതിനാലാണ് തീരുമാനം.  

ടെസ്റ്റിൻ്റെ ഭാഗമായി കോഴിക്കോട്ടെ നീന്തൽ കുളത്തിൽ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ എത്തിയതായി കലക്ടർക്ക് പരാതി ലഭിച്ചിരുന്നു.  ഇത്രയധികം പേർ നീന്തലിൽ പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാലാണ് നടപടിയെന്ന് കലക്ടർ പറഞ്ഞു.   ഒറ്റ സ്ഥലത്ത് ടെസ്റ്റ് നടത്തുന്നത് ആളുകൾ കൂടാനിടയാവുകയും അത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാവുകയും ചെയ്യും.   തിരക്ക് കുറക്കുന്നതിൻ്റെ ഭാഗമായി  സ്പോർട്സ് കൗൺസിൽ  നീന്തൽ സർട്ടിഫിക്കറ്റിനുള്ള ടെസ്റ്റ് ആഗസ്റ്റ് 22 വരെ മാറ്റി വെച്ചിരുന്നു.  
സർട്ടിഫിക്കറ്റുകൾ പരിശോധിച്ചോ ലഭ്യമായ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയോ സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാൻ കലക്ടർ ജില്ലാ സ്പോർട്സ് കൗൺസിൽ അധികൃതർക്ക് നിർദ്ദേശം നൽകി.

date