Skip to main content

മാവോയിസ്റ്റ് ഭീഷണി; രണ്ടു വീടുകൾ എംഎൽഎ സന്ദർശിച്ചു

 

ചക്കിട്ടപാറ പഞ്ചായത്തിൽ മാവോയിസ്റ്റുകൾ ഭീഷണിപ്പെടുത്തിയ മുതുകാട്ടിലെ രണ്ടു വീടുകൾ ടിപി രാമകൃഷ്ണൻ എംഎൽഎ സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി.  കുടുംബാംഗങ്ങളുമായി സംസാരിച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 
കഴിഞ്ഞ ദിവസം രാത്രി ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘം കുടുംബാംഗങ്ങളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. 
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു.

date