Skip to main content

മരുതറോഡ് ഗവ. ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

 

 

മരുതറോഡ് ഗവ. ടെക്‌നിക്കല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പഠനത്തോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴിലധിഷ്ഠിത എന്‍.എസ്.ക്യൂ.എഫ് സര്‍ട്ടിഫൈഡ് കോഴ്‌സുകള്‍ ഉണ്ടായിരിക്കും. ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ വിഭാഗത്തില്‍പ്പെട്ട എഫ്.ടി.സി.പി, അഗ്രികള്‍ച്ചര്‍ (എഫ്.പി.സി), ഓട്ടോമൊബൈല്‍ (എ.എസ്.ടി) എന്നിവയാണ് എന്‍.എസ്.ക്യൂ.എഫ് കോഴ്‌സുകള്‍. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ മൂന്നിനകം www.admission.dge.kerala.gov.inwww.vhscap.kerala.gov.in ല്‍ അപേക്ഷിക്കണം. ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ - 9447873125, 9447939899, 8921859495, 9447527855, 9497275887.

date