Skip to main content

വാളയാറില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസ്സിംഗ് ഔട്ട് 17 ന്

 

 

വനം-വന്യജീവി വകുപ്പിലെ 112-ാമത് ബാച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍(ട്രെയിനി)മാരുടെ പാസ്സിംഗ് ഔട്ട് പരേഡും കൊണ്‍വൊക്കേഷന്‍ ചടങ്ങും സെപ്തംബര്‍ 17 ന് രാവിലെ എട്ടിന് വാളയാര്‍ സംസ്ഥാന വന പരിശീലന കേന്ദ്രം(സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് )പരേഡ് ഗ്രൗണ്ടില്‍ നടക്കും. പരേഡില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അഭിവാദ്യം സ്വീകരിക്കും. 9.30 ന് നടക്കുന്ന കൊണ്‍വൊക്കേഷന്‍ അസംബ്ലിയില്‍ മന്ത്രി മുഖ്യപ്രഭാഷണവും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും. മുഖ്യ വനം മേധാവി പി.കെ.കേശവന്‍ അധ്യക്ഷനാകും. വാളയാര്‍ സംസ്ഥാന വന പരിശീലന കേന്ദ്രം ഡയറക്ടര്‍ ജി.ഹരികൃഷ്ണന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(ഭരണം)ഡോ.പി.പുകഴേന്തി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ വിജയാനന്ദന്‍, കെ.വി.ഉത്തമന്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(എച്ച് ആര്‍ ഡി) എം.നീതു ലക്ഷ്മി, പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കുറ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിക്കും.

date