Skip to main content

വനിതാ ഹോംഗാര്‍ഡ് റിക്രൂട്ട്‌മെന്റ് നടത്തും

 

കേരള ഹോം ഗാര്‍ഡ്‌സ് എറണാകുളം ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡുകളെ നിയമിക്കുന്നതിന് യോഗ്യത പരിശോധനയും കായികക്ഷമതയും പരീക്ഷയും നടത്തും. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പാരാമിലിറ്ററി തുടങ്ങിയ സൈനീക-അര്‍ദ്ധസൈനീക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍ മുതലായ സംസ്ഥാന യൂണിഫോം സര്‍വീസുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത 35-58 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത എസ.്എസ്.എല്‍.സി. എസ്.എസ.്എല്‍.സി പാസ്സായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ്സുകാരെ പരിഗണിക്കും. സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല. പ്രതിദിനം 780 രൂപ ലഭിക്കും. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 10 നകം എറണാകുളം ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍, അപേക്ഷാ ഫോറം മാതൃക എന്നിവ എറണാകുളം  ഗാന്ധിനഗറിലുള്ള ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0484 2207710, 9497920154

date