Skip to main content

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

 

ജില്ലയിൽ നാളെ (സെപ്തംബർ 16) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. അമ്പലപ്പാറ - ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം

2. ഓങ്ങല്ലൂർ - അനുഗ്രഹ ഓഡിറ്റോറിയം മരുതൂർ (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ)

- ജെ എം എ ഓഡിറ്റോറിയം പാറപ്പുറം (ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ)

3. നല്ലേപ്പിള്ളി - ജി എൽ പി എസ് അരണ്ടപ്പള്ളം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- കണക്കൻപാറ മോഹനൻ കോംപ്ലക്സ്(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

4. അയിലൂർ - കെ ഇ എസ് ഓഡിറ്റോറിയം, കയറാടി

5. കിഴക്കഞ്ചേരി - കുണ്ടുകാട് ബഡ്സ് സ്കൂൾ

6. വണ്ടാഴി - ജി എച്ച് എസ് എസ് മുടപ്പല്ലൂർ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- സി വി എം എൽ പി എസ് വണ്ടാഴി (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

7. തൃത്താല - കെ ബി മേനോൻ സ്കൂൾ, തൃത്താല

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ സെപ്തംബർ  15 വരെ 1463384 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ സെപ്തംബർ 15 വരെ 1463384 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 278288 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ സെപ്തംബർ  15 ന് 1558 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (സെപ്തംബർ  15) ടെസ്റ്റ് പോസിറ്റിവിറ്റി 20.82 ശതമാനമാണ്.

ഇന്ന് (സെപ്തംബർ  15) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. കോട്ടായി - പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റൽ, കോട്ടായി

2. പറളി - മുജാഹിദീൻ അറബിക് കോളേജ്, പറളി ചെക്ക് പോസ്റ്റ് സമീപം

3. കുനിശ്ശേരി - കുടുംബാരോഗ്യ കേന്ദ്രം, കുറിശ്ശേരി

4. കണ്ണമ്പ്ര - പ്രാഥമിക ആരോഗ്യ കേന്ദ്രം, കണ്ണമ്പ്ര

5. ചെർപ്പുളശ്ശേരി - ശങ്കർ ഹോസ്പിറ്റൽ

6. കടമ്പഴിപ്പുറം - ജി യു പി സ്കൂൾ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- എം എൻ എം എച്ച് എസ് എസ് പുലാപ്പറ്റ(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

7. കണ്ണാടി - അരവിന്ദാ റൈസ്മിൽ, കടകുറിശ്ശി(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- അംഗണവാടി മുതുക്കാട്, കണ്ണാടി(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
 

date