Skip to main content

ഒളോപ്പാറ ടൂറിസം  പദ്ധതി; വിദഗ്ധ സമിതി പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും

 

 

 

ഒളോപ്പാറ ടൂറിസം  പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു.  ടൂറിസം സെക്രട്ടറിയും ടൂറിസം ഡയറക്ടറുമടങ്ങുന്ന  വിദഗ്ധ സമിതി ഒളോപ്പാറ ടൂറിസം പദ്ധതി പ്രദേശം സന്ദര്‍ശിച്ച് അടിയന്തരമായി വിശദമായ റിപ്പോര്‍ട്ട്  നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കാരവന്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

യോഗത്തില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.ഷീബ, കെ.ടി.പ്രമീള, പി.പി.നൗഷിര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് ലാല്‍, നോര്‍ത്തേണ്‍ സി.സി.എഫ് ഡി.കെ. വിനോദ് കുമാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍.എസ്, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date