Skip to main content

ജില്ലയിലെ 31 വില്ലേജുകള്‍ക്ക് ഒ.ഡി.എഫ് പ്ലസ് പദവി

 

ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ട 31 വില്ലേജുകള്‍ക്ക്  ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചതായി ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്തവും മാലിന്യനിര്‍മാര്‍ജനം മികച്ച രീതിയില്‍ നടക്കുന്നതുമായ പഞ്ചായത്തുക്കള്‍ക്കാണ് ഒ.ഡി.എഫ് പ്ലസ് പദവി ലഭിക്കുക. ഓരോ പഞ്ചായത്തിലെയും ശുചിത്വ മാലിന്യ സംസ്‌കരണത്തില്‍ അടിസ്ഥാന സൗകര്യങ്ങളുള്ള വില്ലേജുകള്‍ അടിസ്ഥാനമാക്കിയാണ് ഒ.ഡി.എഫ് പദവി പ്രഖ്യാപിച്ചത്. ജില്ലയില്‍ ഒ.ഡി.എഫ് പ്ലസ് പദവി കരസ്ഥമാക്കിയ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത് ശ്രീകൃഷ്ണപുരമാണ്.

ശ്രീകൃഷ്ണപുരം ഒന്ന്, രണ്ട്, വെള്ളിനേഴി, കാരാകുര്‍ശി, കരിമ്പുഴ ഒന്ന്, രണ്ട്, കടമ്പഴിപ്പുറം ഒന്ന്, രണ്ട്, പൂക്കോട്ടുകാവ്, പെരുവെമ്പ്, നെന്മാറ, പല്ലശ്ശന, അകത്തേത്തറ, പുതുപ്പരിയാരംഒന്ന്, രണ്ട്, കൊടുമ്പ്, ആലത്തൂര്‍, പൊറ്റശ്ശേരി ഒന്ന്, കുമരംപുത്തൂര്‍, തച്ചമ്പാറ, കോട്ടോപ്പാടം ഒന്ന്, മണ്ണൂര്‍, മുണ്ടൂര്‍ ഒന്ന്, രണ്ട്, നല്ലേപ്പിള്ളി, മുതുതല, പെരുമാട്ടി, മൂലത്തറ, വണ്ടിത്താവളം, കപ്പൂര്‍ വില്ലേജുക്കള്‍ക്കാണ് ഒ.ഡി.എഫ് പദവി ലഭിച്ചത്.

date