Post Category
ശിരുവാണി അണക്കെട്ട് നിറഞ്ഞു : പ്രദേശവാസികൾ ജാഗ്രത പാലിക്കണം
ശക്തമായ മഴയെ തുടർന്ന് ശിരുവാണി അണക്കെട്ട് നിറഞ്ഞു. 878.5 അടി സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 876.10 അടിയാണ് ജലനിരപ്പ്. 877 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുമെന്നും പ്രദേശവാസികളും ശിരുവാണി-ഭവാനി പുഴയോരങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.
കേരള-ലക്ഷദീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും ജൂൺ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
date
- Log in to post comments