Skip to main content

ശിരുവാണി ഡാമിലെ റിവർ സ്ല്യൂയിസ് ഷട്ടർ 50 സെന്റീ മീറ്ററാക്കി ഉയർത്തും

 

ശിരുവാണി ഡാമിലെ റിവർ സ്ല്യൂയിസ് ഷട്ടർ 50 സെന്റീ മീറ്ററാക്കി ഉയർത്തുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.  റിവർ സ്ല്യൂയിസ് ഷട്ടർ നിലവിൽ 20 സെന്റീ മീറ്ററാണ് തുറന്നിരിക്കുന്നത് (30 സെന്റീമീറ്റർ കൂടിയാണ് ഉയർത്തുക). ഡാമിന്റെ നിലവിലെ ജലനിരപ്പ് 876.82 മീറ്റർ ആയിട്ടുണ്ട്. ശിരുവാണി, ഭവാനി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

date