Post Category
ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
മുണ്ടൂര്‍ പെണ്‍കുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നതിന് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. മറ്റു വിഭാഗങ്ങള്‍ക്കായി 10 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം, ട്യൂഷന്, നോട്ട്ബുക്ക,് യൂണിഫോം സൗജന്യമായി ലഭിക്കും. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട ഹോസ്റ്റലിലോ പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ നവംബര്‍ മൂന്നിനകം അപേക്ഷിക്കണമെന്ന് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 8547630126.
date
- Log in to post comments