Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

ഷൊര്‍ണ്ണൂര്‍ ഐ.പി.ടി & ഗവ.പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ കോഴ്‌സിന്റെ വിവിധ ബ്രാഞ്ചുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 25 ന് കോളേജില്‍ നടക്കും. www.polyadmission.org ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ റാങ്ക് 30000 വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളും ഇ.ഡബ്ല്യു.എസ്, ടി.എച്ച്.എസ്.എല്‍.സി ക്വാട്ടയിലെ റാങ്ക് 80000 വരെയുള്ളവരും ഒക്ടോബര്‍ 25 ന് രാവിലെ ഒമ്പതിനും റാങ്ക് 30001 മുതല്‍ 50000 വരെയുള്ളവര്‍ ഉച്ചക്ക് ഒന്നിനും എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ polyadmission.org ലും iptgptc.ac.in ലും ലഭിക്കും.

date