Skip to main content

പരിശീലനം 27 ന്

 

സംസ്ഥാന സര്‍ക്കാരിന്റെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍ക്കായി കിലയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 27 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ജില്ലാ പഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കുന്നു. ജില്ലയിലെ 88 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും, 13 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും, ഏഴ് മുനിസിപ്പല്‍ ചെയര്‍മാന്‍മാരുമാണ് പങ്കെടുക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തേണ്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ പരിശീലനത്തില്‍ ആസൂത്രണം ചെയ്യും. എല്ലാവരും പങ്കെടുക്കണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

date