Skip to main content

തൈ നടല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

 

 

 

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴില്‍ സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി തൈ നടല്‍ പരിപാടി നടത്തി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയില്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി സക്കറിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആദം ചെറുവട്ടൂര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സജീവ്, മനോജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ ബൈജു എം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ പി, പി.ആര്‍.ഒ അസീസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പരിപാടിയില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ വാഴക്കാട് ജി.വി.എച്ച്.എസ്.എസ് - എന്‍.എസ്.എസ് യൂണിറ്റ്, അധ്യാപകര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു

date