Skip to main content

അപേക്ഷ ക്ഷണിച്ചു.

 

 

 

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഇ-സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ വിഭാഗത്തില്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ എംപാനല്‍ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. ത്വക്ക് രോഗ വിഭാഗം, നെഞ്ചു രോഗ വിഭാഗം, മാനസിക രോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി എന്നീ വിഭാഗങ്ങളിലേക്കാണ് സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ ആവശ്യമുളളത്. താല്‍പര്യമുളളവര്‍ https://bit.Iy/3jsoAJz  ലിങ്കില്‍ കയറി ഗൂഗിള്‍ ഫോമില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമര്‍പ്പിക്കണം.
വ്യാഴാഴ്ചകളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയുളള കണ്‍സള്‍ട്ടേഷന്‍ സമയമാണ് ഒരു ഡ്യൂട്ടി സമയമായി പരിഗണിക്കുന്നത്. ഒരു ഡ്യൂട്ടിക്ക് 2000 രൂപയാണ് ഹോണറേറിയം. തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്വന്തം കമ്പ്യൂട്ടര്‍/ലാപ്‌ടോപ് ഉപയോഗിച്ച് അവരവരുടെ വീടുകളില്‍ ഡ്യൂട്ടിക്ക് ഹാജരാകാം. നിയമനം 2022 മാര്‍ച്ച് 31 വരെ ആയിരിക്കും, അപേക്ഷകര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. അപേക്ഷ വൈകീട്ട് ഒക്ടോബര്‍ 31 ന് വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും.

date