Skip to main content

ക്യാമ്പസുകള്‍ 25 ന്‌ തുറക്കുന്നു;  ഒന്നാം വർഷ പിജി, രണ്ടാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കും

 

കോളേജുകളിൽ   ഒക്ടോബർ 25 മുതൽ   ഒന്നാം വർഷ പി.ജി, രണ്ടാം വര്‍ഷ ബിരുദ ക്ലാസുകൾ ആരംഭിക്കും. വിദ്യാര്‍ഥികള്‍ സാമൂഹ്യ അകലം പാലിച്ച് ക്ലാസ്സുകളിലേക്ക് എത്തണമെന്ന് കോളേജ് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ എണ്ണം അനുസരിച്ചാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.

പി.ജി. ക്ലാസ്സുകളിലേക്കും 30 വിദ്യാർത്ഥികൾ വരെയുള്ള ക്ലാസ്സുകളിലേക്കും എല്ലാവർക്കും എത്താനാകും. അതേ സമയം 30 ൽ കൂടുതൽ വിദ്യാർത്ഥികളുള്ള ക്ലാസ്സുകളിൽ ഇവരെ 50 ശതമാനമാക്കി തരം തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്സുകൾ നടത്തും. വൈകിട്ട് 3:30 വരെയാണ് ക്ലാസുകള്‍.

സയന്‍സ് വിഭാഗക്കാര്‍ക്ക് പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഉണ്ടാവും. അധ്യാപകര്‍ക്ക് വൈകിട്ട് 4.30 വരെയാണ് പ്രവര്‍ത്തന സമയം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹോസ്റ്റലുകളിലും വിദ്യാർത്ഥികൾക്ക് പ്രവേശനം ആരംഭിച്ചു.  ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ഓൺലൈനിൽ തുടരും. 

ഭൂരിഭാഗം വിദ്യാര്‍ഥികളും ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. കോവിഡ് ബാധിച്ച് വാക്‌സിന്‍ എടുക്കാന്‍ കഴിയാതെ വന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  പരിശോധിച്ചാണ് പ്രവേശനം നല്‍കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ക്ലാസില്‍ പ്രവേശിപ്പിക്കില്ല.

അവസാന വർഷ ബിരുദ, പി.ജി വിദ്യാർത്ഥികൾക്കായി  ക്യാമ്പസുകള്‍ നേരത്തെ തുറന്നതിന് മുന്നോടിയായി ക്ലാസ് മുറികളും പരിസര ശുചീകരണവും സാനിറ്റൈസേഷനും ചെയ്തിരുന്നതായി കോളെജ് അധിക്യതർ അറിയിച്ചു.
 

date