Skip to main content

ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരം

 

 

   
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ 26ന് രാവിലെ 10.30ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള വിവിധ തസ്തികയിലേക്ക് കൂടികാഴ്ച നടത്തുന്നു.
ബിസിനസ് ഡെവലപ്പ്മെന്റ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ഡ്രൈവര്‍   (യോഗ്യത: പ്ലസ്ടു, ലൈറ്റ് മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ്),  വെല്‍ഡര്‍ (യോഗ്യത: പ്ലസ്ടു, വെല്‍ഡിംഗില്‍ തൊഴില്‍ പരിചയം), സോളാര്‍ ടെക്നീഷ്യന്‍, ഇലക്ട്രീഷ്യന്‍ (യോഗ്യത: ഡിപ്ലോമ/ഐ.ടി.ഐ ഇലക്ട്രോണിക്സ് / ഇലക്ട്രിക്കല്‍) സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ / ട്രെയിനി (യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം), സോഫ്റ്റ്‌വെയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത: പ്ലസ്ടു/ ബിരുദം)  എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും പങ്കെടുക്കാം.പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre  എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍- 0495 2370176.  

date