Skip to main content

ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 436 പേര്‍

 

ജില്ലയില്‍ നിലവില്‍ നാല് താലൂക്കുകളായി എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. എട്ട് ക്യാമ്പുകളിലായി 162 കുടുംബങ്ങളിലെ 436 പേരാണ് കഴിയുന്നത്.

മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോണ്‍വെന്റ് യു.പി സ്‌കൂള്‍, കാരാപ്പാടം എല്‍ പി സ്‌കൂള്‍, പൊറ്റശ്ശേരി ഗവ. യു.പി സ്‌കൂളുകളിലെ ക്യാമ്പില്‍ നിലവില്‍ 103 കുടുംബങ്ങളിലെ 283 പേരാണുള്ളത്.

ഒറ്റപ്പാലം താലൂക്കിലെ  കാരാട്ട്കുറിശി എല്‍.പി സ്‌കൂളിലും കീഴൂര്‍ യു.പി സ്‌കൂളിലുമായി 25 കുടുംബങ്ങളിലെ 79 പേരാണ് ഉള്ളത്.

ആലത്തൂര്‍ താലൂക്കിലെ ഉപ്പുമണ്ണ് പാറശ്ശേരി അങ്കണവാടിയില്‍ ഒരു കുടുംബങ്ങളിലെ രണ്ട് പേരാണ് ഉള്ളത്.

അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ മുക്കാലി പ്രീമെട്രിക് ഹോസ്റ്റലിലും അഗളി ജി.എല്‍.പി.എസ്സിലുമായി 33 കുടുംബങ്ങളിലെ 72 പേരാണ് കഴിയുന്നത്.

date