Skip to main content

ക്യാഷ് അവാര്‍ഡ്

 

സി.ബി.എസ്.ഇ / സ്റ്റേറ്റ് സിലബസുകളില്‍ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ വണ്‍ / എ പ്ലസ്, ഐ.സി.എസ്.ഇ കോഴ്സില്‍ 90 ശതമാനമോ അതിലധികമോ ഉന്നത വിജയം കരസ്ഥമാക്കിയ ജില്ലയിലെ കേരള ഷോപ്സ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം അംഗത്വ രജിസ്ട്രേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, മാര്‍ക്ക് ലിസ്്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രണ്ട് ഫോട്ടോ എന്നിവ ഒക്ടോബര്‍ 31 നകം ജില്ലാ ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് ഷോപ്സ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2545121.  

date