Skip to main content

ജില്ലയിൽ ഇന്ന് (25.10.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 10892 പേർ (1408 ഒന്നാം ഡോസും, 9484 രണ്ടാം ഡോസും

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 254 പേർ (29 ഒന്നാം ഡോസ്, 225 രണ്ടാം ഡോസ്)

സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 9 പേർ ( 5 ഒന്നാം ഡോസ്, 4 രണ്ടാം ഡോസ് ) 

ജില്ലയിൽ ഇന്ന് (25.10.2021) ആകെ 10892 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 16  ആരോഗ്യ പ്രവർത്തകരും 25 മുന്നണി പ്രവർത്തകരും വീതം രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ള 1140 പേർ ഒന്നാം ഡോസും 4614 പേർ രണ്ടാം ഡോസുമടക്കം 5754 പേരും, 
45 വയസ്സിനും 60നും ഇടയിലുള്ള 190 പേർ ഒന്നാം ഡോസും 3182 പേർ രണ്ടാം ഡോസുമടക്കം 3372 പേരും, 60 വയസിനു മുകളിലുള്ള 78 പേർ ഒന്നാം ഡോസും 1647 പേർ രണ്ടാം ഡോസുമടക്കം 1725 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 

ആകെ 254 പേരാണ് ഇന്നേ ദിവസം കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ 18 മുതൽ 45 വയസ്സുവരെയുള്ളവരിൽ 11 പേർ ഒന്നാം ഡോസും 151 പേർ രണ്ടാം ഡോസുമടക്കം 162  പേരും, 45 മുതൽ 60 വയസ്സുവരെയുള്ളവരിൽ 4 പേർ ഒന്നാം ഡോസും 42 പേർ രണ്ടാം ഡോസുമടക്കം 46 പേരും, 60 വയസ്സിനു മുകളിലുള്ള 14 പേർ ഒന്നാം ഡോസും 32 പേർ രണ്ടാം ഡോസുമടക്കം 46 പേരും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതു കൂടാതെ 9 പേർ സ്പുട്നിക്ക്  കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ളവരിൽ 4 പേർ വീതം ഒന്നാം ഡോസും രണ്ടാം ഡോസും, 45 മുതൽ 60 വയസ്സു
വരെയുള്ളവരിൽ ഒരാൾ ഒന്നാം ഡോസും  ഉൾപ്പെടും.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date