Skip to main content

കരുതലോടെ മുന്നോട്ട്; ഹോമിയോ പ്രതിരോധ മരുന്നു വിതരണം ആരംഭിച്ചു 

 

 

 

സ്‌കൂള്‍ കുട്ടികള്‍ക്കായി ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് നല്‍കുന്ന പദ്ധതിക്ക് മുക്കം നഗരസഭയില്‍ തുടക്കമായി. മൂന്ന് ഘട്ടങ്ങളിലായി 21 ദിവസ ഇടവേളയില്‍ കോവിഡ് പ്രതിരോധ മരുന്നു നല്‍കും.  നഗരസഭ ചെയര്‍മാന്‍ പി.ടി. ബാബു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

മരുന്നിന്റെ ആദ്യഘട്ട വിതരണം ഒക്ടോബര്‍ 27 വരെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറികളും ആശുപത്രികളും വഴി നടത്തും. ഇതിനായി തയ്യാറാക്കിയ വെബ് പോര്‍ട്ടലോ മൊബൈല്‍ ആപ്പോ മുഖേന കുട്ടിയുടെയോ രക്ഷിതാവിന്റെയോ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. സൗകര്യപ്രദമായ വിതരണ കേന്ദ്രം തെരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന തീയതിയില്‍ സ്ഥാപനത്തില്‍ മരുന്ന് വിതരണ ചെയ്യും.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പ്രജിതാ പ്രദീപ് അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ കെ.പി.ചാന്ദ്‌നി, സ്ഥിരം സമിതി അംഗങ്ങളായ വി.കുഞ്ഞന്‍, ഇ.സത്യനാരായണന്‍, കൗണ്‍സിലര്‍മാരായ വേണു കല്ലുരുട്ടി, വേണുഗോപാലന്‍, എം.വി.രജനി, ഡോ.റിത്തു എന്നിവര്‍ സംസാരിച്ചു.

date