Skip to main content

23 പേര്‍ക്ക് നിയമപരമായ രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റിന് അനുമതി

 

 

 

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള നിയമപരമായ രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റിന് 23 പേര്‍ക്ക് നാഷണല്‍ ട്രസ്റ്റ് ഓണ്‍ലൈന്‍ ഹിയറിങ്ങിലുടെ അനുവാദം നല്‍കി. നിരാമയ ഇന്‍ഷുറന്‍സിന് മുഴുവന്‍ പേരേയും പരിഗണിച്ചു. സ്വത്ത് സംബന്ധമായ ഏഴ് അപേക്ഷകളും പരിഗണിച്ചു.

ആശ്വാസകിരണം വികലാംഗ പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, സ്‌പെഷല്‍ എംപ്ലോയ്‌മെന്റ് റെജിസ്‌ട്രേഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളും ക്ഷേമ കാര്യങ്ങളും ലഭിക്കാത്തവര്‍ക്ക് അത് ലഭ്യമാക്കുന്നതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഒമ്പത് പേരുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് ശുപാര്‍ശ ചെയ്തു.

കിടപ്പിലായ രണ്ട് ഭിന്നശേഷി കുട്ടികള്‍ക്ക് ടീം നാദാപുരം കുട്ടായ്മ സ്‌പോണ്‍സര്‍ ചെയ്ത ദൈനംദിന ഉപയോഗത്തിന് സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന റിക്ലയിനര്‍ വീല്‍ചെയര്‍ നല്‍കി.

നാഷണല്‍ ട്രസ്റ്റ് ജില്ലാ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, ജില്ലാ കണ്‍വീനറും സംസ്ഥാന കമ്മിറ്റി മെമ്പറുമായ പി.സിക്കന്തര്‍, ഡോ.പി.ഡി.ബെന്നി, സാമൂഹ്യനീതി  സീനിയര്‍ സുപ്രണ്ട് ജോസഫ് റെബല്ലോ, ജില്ലാ രജിസ്ട്രാര്‍ രശ്മി, ജില്ലാ ലോ ഓഫീസര്‍ സലിം പര്‍വീസ്, ഡോ.വി.ആര്‍. ലതിക, നാഷണല്‍ ട്രസ്റ്റ് എന്‍.ജി.ഒ ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി.കെ.എം.സിറാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

date