Post Category
ജലനിരപ്പ് ഉയരാന്‍ സാധ്യത: ജലാശയങ്ങളില്‍ ഇറങ്ങരുത് - ദുരന്ത നിവാരണ അതോറിറ്റി
ജില്ലയിലെ ഡാമുകള്‍, നദികള്‍, കനാലുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജലാശയത്തിനടുത്ത് മുതിര്‍ന്നവരും കുട്ടികളും പോവുകയോ കുളിയ്ക്കുകയോ ചെയ്യരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്റ്റര്‍ ഡി. ബാലമുരളി അറിയിച്ചു. മഴക്കാലത്ത് ബോട്ടിങ്ങും മലഞ്ചെരുവുകളിലേയ്ക്കും കാടുകളിലേയ്ക്കും വിനോദസഞ്ചാരവും ഒഴിവാക്കണം. ഉപയോഗശൂന്യമായി കിടക്കുന്ന ക്വാറികളില്‍ കുട്ടികള്‍ കളിക്കാനോ കുളിക്കാനോ പോകുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം. ജില്ലയില്‍ മുങ്ങിമരണങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
date
- Log in to post comments