Skip to main content

ഇ - ശ്രം തിരിച്ചറിയല്‍ കാര്‍ഡിന്റെ സൗജന്യ രജിസ്ട്രേഷന്‍ ആരംഭിച്ചു

 

 

         
കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ അംശദായം ഒടുക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇ- ശ്രം തിരിച്ചറിയല്‍ കാര്‍ഡിന്റെ സൗജന്യ രജിസ്ട്രേഷന്‍ ആരംഭിച്ചു.  അപേക്ഷകര്‍ ആദായനികുതി അടയ്ക്കുന്നവരോ  ഇ.പി.എഫ്.ഒ, ഇ.എസ്.ഐ എന്നിവയില്‍ അംഗങ്ങളോ ആയിരിക്കരുത്.  പ്രായം 16നും 59നും ഇടയില്‍.  ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ നമ്പര്‍, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കി  അക്ഷയ സെന്റര്‍, സി.എസ്.സി എന്നിവ വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 04952372480.

date