Skip to main content

സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടു തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ ക്യാമ്പ് 

 

 

 

 

ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് കോഴിക്കോട് ജില്ലാ കമ്മറ്റിക്കു കീഴിലുള്ളതും ആദായനികുതി അടക്കാന്‍ സാധ്യതയില്ലാത്തവരും പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരുമായ സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടു തൊഴിലാളികള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.  പ്രായപരിധി 16 നും 59 വയസ്സിനുമിടയില്‍.  അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും അതുവഴി ഭാവിയില്‍ വരുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നതിനുമായി കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.   തിയ്യതി, ഓഫീസ്, സ്ഥലം എന്ന ക്രമത്തില്‍ :  നവംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ - കോഴിക്കോട് - കോഴിക്കോട് ബീച്ചിലുള്ള അക്ഷയകേന്ദ്രം, അഞ്ചിന്  കൊയിലാണ്ടി ഓഫീസ്, കുറ്റ്യാടി ഓഫീസ്, നാലിന് വടകര ഓഫീസ്, ആറിന് രാമനാട്ടുകര അക്ഷയ കേന്ദ്രം. ഫോണ്‍ : 0495 2366380

date