ജൈവമാലിന്യങ്ങള്‍ സ്ഥാപനങ്ങളില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനം
ജില്ലയിലെ ഫ്‌ളാറ്റുകളും ഓഡിറ്റോറിയങ്ങളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്‌കരിക്കുന്നതിന് സംവിധാനമൊരുക്കണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശുചിത്വ മിഷന്റെ നേതൃത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അജൈവ മാലിന്യങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയവര്‍ക്ക് കൈമാറണം. മൂന്ന് മാസത്തിനകം ഇത് പ്രാവര്‍ത്തികമാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനം കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന കാര്യം പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ടാക്‌സ് ഫോഴ്‌സും രൂപീകരിച്ചു.
കലക്ടര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കബനി, അസി. കോര്‍ഡിനേറ്റര്‍ കെ.കുഞ്ഞിരാമന്‍, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ ഗോപകുമാര്‍, ഹരിതമിഷന്‍ കോര്‍ഡിനേറ്റര്‍ പി.പ്രകാശ്, ടെക്‌നിക്കല്‍ ഓഫീസര്‍മാരായ ഷജില്‍ പി.കെ, രശ്മി, പ്രോഗ്രാം ഓഫീസര്‍മാരായ കൃപവാര്യര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments