Skip to main content

മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍ ഇന്റര്‍വ്യു 27 ന്

 

ജില്ലയില്‍  പട്ടികജാതി വികസന  വകുപ്പിന്  കീഴിലെ പ്രീമെട്രിക് ഹോസറ്റലുകളിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നതിന് ഈ മാസം 11 ന് നടത്താനിരുന്ന ഇന്റര്‍വ്യൂ 27 ന്  നടത്തുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. താല്‍പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്,(എസ്.എസ്.എല്‍.സി.ബുക്ക്), മുന്‍പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡിന്റെ അസ്സലും പകര്‍പും എന്നിവ സഹിതം ഈ മാസം 27 ന് രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 
അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്   എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍ - 0495 2370379.

date