Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

അട്ടപ്പാടി ഗവ.ഐ.ടി.ഐ യില്‍ മെക്കാനിക്ക് ഡീസല്‍ ട്രേഡില്‍ താത്ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. രണ്ട് ഒഴിവാണുള്ളത്. ബന്ധപ്പെട്ട എന്‍ജിനീയറിംഗ് ശാഖയില്‍ ബിരുദമോ, ത്രിവത്സര ഡിപ്ലോമയോ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷം പൊതുമേഖല / സര്‍ക്കാര്‍ / അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍  പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി യും, എന്‍.എ.സി യും പൊതുമേഖല / സര്‍ക്കാര്‍ / അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ നവംബര്‍ 20 ന് രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളുമായി അട്ടപ്പാടി ഗവ. ഐ.ടി.ഐ യില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446910041.

date