Skip to main content

ആയിഷുമ്മക്ക് അടച്ചുറപ്പുള്ള വീടൊരുങ്ങി 

 

 

 

വെസ്റ്റ് മാമ്പറ്റ ചെറുതടത്തിൽ നാല് സെൻ്റ് കോളനിയിലെ ആയിഷുമ്മക്ക് വീട് ഒരുക്കി നഗരസഭയും  സന്നദ്ധ സംഘടനകളും. മുക്കം നഗരസഭ  പിഎംഎ വൈ ലൈഫ് പദ്ധതിയിൽ  നാലു  ലക്ഷം രൂപയും നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും, മണാശ്ശേരി ഗവ:യു .പി സ്കൂൾ അധ്യാപകരുടെയും, റോട്ടറി ക്ലബ് മുക്കത്തിന്റെയും സഹായത്തോടെയാണ് വീടിൻറെ പണി പൂർത്തീകരിച്ചത്. വീടിൻ്റെ താക്കോൽദാനം നഗരസഭാ ചെയർമാൻ പി ടി ബാബു നിർവഹിച്ചു .

ചടങ്ങിൽ ഡിവിഷൻ കൗൺസിലർ വസന്തകുമാരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദിനി, കൗൺസിലർമാരായ അബ്ദുൽ ഗഫൂർ മാസ്റ്റർ, നികുഞ്ജം വിശ്വൻ, അബ്ദുള്ളക്കോയ, നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ്, തുടങ്ങിയവർ പങ്കെടുത്തു.

date