Post Category
വാര്‍ഷിക പദ്ധതി നിര്‍മാണ പുരോഗതി അവലോകനം : മന്ത്രി കെ.ടി ജലീല്‍ പങ്കെടുക്കും
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ജൂലൈ ആറിന് 2018-19 വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകനവും 2017-18 ല്‍ മികച്ച നേട്ടം കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിക്കലും നടക്കും. രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് സമ്മേളനഹാളിലാണ് യോഗം നടക്കുക. ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും ജില്ലാതല ഉദ്യോഗസ്ഥരും അവലോകന യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments