Skip to main content
സംസ്ഥാന അവാര്‍ഡ് നേടിയ പങ്കജവല്ലി ടീച്ചര്‍

പങ്കജവല്ലിടീച്ചര്‍ക്ക് സംസ്ഥാന അവാര്‍ഡ്

 

ന്‍റെ അഭിമാനതാരമായി പങ്കജവല്ലിടീച്ചര്‍. സംസ്ഥാന സര്‍ക്കാര്‍ മികച്ച അങ്കണവാടി വര്‍ക്കര്‍ക്കു നല്‍കുന്ന 2016-17ലെ അവാര്‍ഡിന് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുളള മണ്ണമ്പറ്റ അങ്കണവാടിയിലെ പങ്കജവല്ലിടീച്ചര്‍ അര്‍ഹയായി. ആരോഗ്യ- വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ തിരുവന്തപുരത്താണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 
1984ല്‍ ശ്രീകൃഷ്ണപുരം ഇന്‍റഗ്രഡറ്റ് ചൈല്‍ഡ് ഡെവലപ്മെന്‍റ് സ്കീം (ഐ.സി.ഡി.എസ്) നിലവില്‍ വന്ന സമയത്ത് തന്നെ ഇവിടെ ജോലിക്ക് ചേരുകയും 34 വര്‍ഷമായി ഇവിടെ തുടരുകയും ചെയ്യുന്നു. അങ്കണവാടിക്ക് കെട്ടിടം നിര്‍മാണത്തിനാവശ്യമായ സ്ഥലം കണ്ടെത്തി ആസ്ഥാനമൊരുക്കാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞിരുന്നു. മണ്ണമ്പറ്റയിലെ നൂറുകണക്കിനു പുതു തലമുറക്കാരുടെ നാവില്‍ അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാന്‍ കഴിഞ്ഞകാലത്തിനിടയില്‍ ടീച്ചര്‍ക്കായിട്ടുണ്ട്.
അങ്കണവാടി  ജോലിക്കൊപ്പം മേഖലയിലെ ജീവനക്കാരുടെ അവകാശസമര പോരാട്ടങ്ങള്‍ക്കും ടീച്ചര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി നേതൃത്വം നല്‍കി വരുന്നുണ്ട്. അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) ശ്രീകൃഷ്ണപുരം ഏരിയാ സെക്രട്ടറിയും സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗം കൂടിയാണിവര്‍. തൊഴിലാളി സംഘടന പ്രവര്‍ത്തകയായ ഇവര്‍ സി.ഐ.ടി.യു ശ്രീകൃഷ്ണപുരം ഡിവിഷന്‍ കമ്മറ്റി അംഗമാണ്. 2005-2010 കാലയളവില്‍ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തംഗമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ ശ്രീകൃഷ്ണപുരം വില്ലേജ് പ്രസിഡന്‍റ് കൂടിയായ ടീച്ചര്‍ ശ്രീകൃഷ്ണപുരത്തിന്‍റെ പൊതു ജനാധിപത്യ വേദികളിലെ സജീവ സ്ത്രീ സാന്നിധ്യമാണ്. ശ്രീകൃഷ്ണപുരത്ത് സ്ഥിരതാമസക്കാരിയായ ടീച്ചറുടെ ഭര്‍ത്താവ് പ്രേമചന്ദ്രന്‍ അഭിഭാഷകനാണ്. എഞ്ചിനീയര്‍ ബിരുദധാരിയായ ഏക മകള്‍ ആതിര പ്രേം വിവാഹിതയാണ്.

date