Post Category
സൗജന്യ പരിശീലന ക്ലാസ്
പട്ടികജാതി വികസന വകുപ്പിന്‍റെ കുഴല്‍മന്ദം, ചന്തപ്പുര, ഇ.പി.ടവറില്‍ പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി സൗജന്യ കംപൂട്ടര്‍ പരിശീലത്തിന് അപേക്ഷ ക്ഷണിച്ചു. ഫോട്ടോ പതിച്ച അപേക്ഷകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തിയതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജൂലൈ 11 ന് വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം ഗവ.പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്; 04922 273777
date
- Log in to post comments