Skip to main content

സംസ്ഥാനതല സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണോദ്ഘാടനം നാളെ

 

 

 

സംസ്ഥാനതല സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണോദ്ഘാടനം നാളെ (മേയ് 6) പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി നിര്‍വഹിക്കും. നടക്കാവ് ജി.വി.ജി.എച്ച്.എസ് സ്‌കൂളില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും. 

2022-23 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് നാളെ നടക്കുന്നത്. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും കൈത്തറി മേഖലയുടെ പുനരുദ്ധാരണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂണിഫോം നല്‍കുന്ന പദ്ധതിയാണിത്.

ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി., മേയര്‍ ഡോ. ബീനാ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date