Skip to main content

നഴ്സസ് വാരാചരണം; ജില്ലാതല ഉദ്ഘാടനം നാളെ

 

 

 

നഴ്സസ് വാരാചരണത്തിൻ്റെ ഭാഗമായുള്ള ജില്ലാതല ആഘോഷങ്ങൾക്ക് നാളെ (മേയ് 6) തുടക്കമാകും. മെയ് 12 വരെ നടക്കുന്ന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിക്കും. കോഴിക്കോട് ഗവ. നഴ്സിങ് കോളജിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. ഉമ്മർ ഫാറൂഖ് അധ്യക്ഷത വഹിക്കും. 

ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയാകും. കേരള നഴ്സസ് ആൻ്റ് മിഡ് വൈഫ് കൗൺസിൽ പ്രസിഡൻ്റ് പി. ഉഷാദേവി വിശിഷ്ടസാന്നിധ്യമാകും.

ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 8.30ന് ഗവ. നഴ്സിങ് കോളജിൽ നിന്ന് വിളംബര ജാഥ നടത്തും. ജില്ലാ നഴ്സിംഗ് ഓഫീസർ പി.കെ. രാജമ്മ ഫ്ലാഗ് ഓഫ് ചെയ്യും.

date