Skip to main content

ആലത്തൂര്‍ താലൂക്കിലെ ക്യാമ്പ് അടച്ചു

 

 

നിലവില്‍ ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 102 കുടുംബങ്ങളിലെ 276 പേര്‍

 

ആലത്തൂര്‍ താലൂക്ക് കിഴക്കഞ്ചേരി വില്ലേജ് രണ്ടില്‍ ഓടന്‍തോട് സെന്റ് ജൂഡ് ചര്‍ച്ചിലെ ക്യാമ്പ് അടച്ചതായി അധികൃതര്‍ അറിയിച്ചു.

നിലവില്‍ ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 102 കുടുംബങ്ങളിലെ 276 പേര്‍ കഴിയുന്നു. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതില്‍ പാടഗിരി പാരിഷ് പള്ളിയില്‍ 12 കുടുംബങ്ങളിലെ 29 പേരെയും(19 സ്ത്രീകള്‍, 6 പുരുഷന്‍മാര്‍, 4 കുട്ടികള്‍), കയറാടി വില്ലേജിലെ വീഴ്‌ലിയില്‍ ചെറുനെല്ലിയില്‍ നിന്നുള്ള ഏഴ് കുടുംബങ്ങളിലെ 17 പേരെ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മിച്ച മൂന്ന് വീടുകളിലും(12 സ്ത്രീകള്‍, 4 പുരുഷന്‍മാര്‍, ഒരു കുട്ടി) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

മണ്ണാര്‍ക്കാട് താലൂക്ക് പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ 39 കുടുംബങ്ങളിലെ 110 പേരെയും(40 സ്ത്രീകള്‍, 39 പുരുഷന്‍മാര്‍, 31 കുട്ടികള്‍) പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പുളിക്കല്‍ ഗവ. യു.പി. സ്‌കൂളില്‍ 30 കുടുംബങ്ങളിലെ 82 പേരെയും(34 സ്ത്രീകള്‍, 31 പുരുഷന്‍മാര്‍, 17 കുട്ടികള്‍), പാലക്കയം പാമ്പന്‍തോട് അങ്കണവാടിയില്‍ രണ്ട് കുടുംബങ്ങളിലെ 8 പേര്‍(നാല് സ്ത്രീകള്‍, 2 പുരുഷന്‍, 2 കുട്ടികള്‍) പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പാമ്പന്‍തോട് ഹെല്‍ത്ത് സെന്ററില്‍  അഞ്ച് കുടുംബങ്ങളിലെ 11 പേര്‍ ( 4 സ്ത്രീകള്‍, 2 പുരുഷന്‍മാര്‍, 5 കുട്ടികള്‍)

അട്ടപ്പാടി താലൂക്കിലെ ഷോളയൂര്‍ ചിറ്റൂര്‍ പാരിഷ് ഹാളില്‍ ഏഴ് കുടുംബങ്ങളിലെ 19 പേരെയും(9 സ്ത്രീകള്‍, 8 പുരുഷന്‍, 2 കുട്ടികള്‍) മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

date