Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

 

 

അസാപ് കേരളയുടെയും തലശ്ശേരി എന്‍.ടി.ടി.എഫ് കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലക്കാട് സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ടൂള്‍ എന്‍ജിനീയറിങ് ആന്‍ഡ് ഡിജിറ്റല്‍ മാനുഫാക്ചറിങ്, പോസ്റ്റ് ഡിപ്ലോമ ഇന്‍ ടൂള്‍ ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷീനിസ്റ്റ് എന്നിവയാണ് കോഴ്സുകള്‍. എസ്.എസ്.എല്‍.സി, പ്ലസ് ടുവാണ് ടൂള്‍ എന്‍ജിനീയറിങ് ആന്‍ഡ് ഡിജിറ്റല്‍ മാനുഫാക്ചറിങ് കോഴ്സിന്റ യോഗ്യത. മെക്കാനിക്കല്‍, മെക്കാനിക്കല്‍ അനുബന്ധ ഡിപ്ലോമ പൂര്‍ത്തിയായവര്‍ക്ക് പോസ്റ്റ് ഡിപ്ലോമ ഇന്‍ ടൂള്‍ ഡിസൈന്‍ കോഴ്സിലേക്കും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷീനിസ്റ്റ് കോഴ്സിലേക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയില്‍ മികവ് പുലര്‍ത്തുന്ന വര്‍ക്ക് ഫീസിളവ് ലഭിക്കും. അഡ്മിഷന്‍ വിവരങ്ങള്‍ ജില്ലയിലെ അസാപ് ജില്ലാ ഓഫീസുമായോ തലശ്ശേരി എന്‍.ടി.ടി.എഫ് ഓഫീസിലോ ബന്ധപ്പെടുക. ഫോണ്‍: 8075106574, 9495999703

date