Skip to main content

വാഹന നികുതി അടയ്ക്കാന്‍ ക്ഷേമനിധി വിഹിതം അടയ്ക്കണം: നിബന്ധന നീക്കണമെന്ന ഹര്‍ജി തള്ളി

 

സംസ്ഥാനത്തെ വാണിജ്യവാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള വാഹന ഉടമാ സംഘടനകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേരള മോട്ടോര്‍ വെഹിക്കിള്‍ ടാക്സേഷന്‍ ആക്ടിലെ(1976) 4(7), 4(8), 15 എന്നീ വകുപ്പുകളും കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേര്‍സ് വെല്‍ഫെയര്‍ ആക്ട് 8(എ) വകുപ്പും സുപ്രീംകോടതി ശരിവച്ചു. വാഹന നികുതി അടയ്ക്കാന്‍ ക്ഷേമനിധി അടച്ചതിന്റെ രസീത് നല്‍കണമെന്ന 2005 ലെ കേരള മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ ഭരണഘടനാ പ്രശ്നമില്ലെന്ന കേരള ഹൈക്കോടതി ഉത്തരവാണ് ജഡ്ജിമാരായ എസ്.എം ഖാന്‍വില്‍ക്കര്‍, അഭയ് എസ്ഓക്ക, സി.ടി രവികുമാര്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ച് ശരിവച്ചത്. കേരളത്തിലെ നിയമങ്ങളിലെ വ്യവസ്ഥകളും കേന്ദ്ര നിയമങ്ങളിലെ വ്യവസ്ഥകളും തമ്മില്‍ പൊരുത്തക്കേടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിലെ വ്യവസ്ഥകളില്‍ അപാകതകളില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

date