Skip to main content
കൂടരഞ്ഞിയിൽ സൗരോർജ്ജ വേലി- നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞിയിൽ സൗരോർജ്ജ വേലി- നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൃഷിയിടങ്ങൾ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും മുക്തമാക്കുന്നതിന്റെ ഭാഗമായി  വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ സൗരോർജ്ജ വേലി സ്ഥാപിക്കുന്നു. പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം പൂവാറൻതോട് കാടോത്തിക്കുന്നിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിച്ചു. 

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗരോർജ്ജ വേലി സ്ഥാപിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ മുഖ്യാതിഥിയായി. 

ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പി. ജമീല, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ജോസ് തോമസ് മാവറ, റോസിലി ടീച്ചർ, വി. എസ്. രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജറീന റോയ്, ഷീന ബിജു, കൃഷി- വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date