Skip to main content
കളിയും ചിരിയുമായി മണിയൂരിൽ 'കളിമുറ്റം

കളിയും ചിരിയുമായി മണിയൂരിൽ 'കളിമുറ്റം

'

മണിയൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഉയരെയുടെ ആഭിമുഖ്യത്തിൽ 'കളിമുറ്റം' പ്രീ- സ്കൂൾ അധ്യാപക ശില്പശാല സംഘടിപ്പിച്ചു.  മണിയൂർ പഞ്ചായത്ത് പരിധിയിലെ 25 പ്രീ- പ്രൈമറി വിദ്യാലയങ്ങളിൽ നിന്നും 40 അങ്കണവാടികളിൽ നിന്നുമായി 76 അധ്യാപികമാർ ശില്പശാലയിൽ പങ്കെടുത്തു.

'കളിമുറ്റം' പ്രീ സ്കൂൾ പരിശീലന പരിപാടിയുടെ ഉദ്ഘാടനം മണിയൂർ യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ് നിർവ്വഹിച്ചു.
പ്രൈമറി, സെക്കന്ററി അധ്യാപകർക്ക് നിരന്തര പരിശീലന പരിപാടികൾ നടക്കാറുണ്ടെങ്കിലും പ്രീ- സ്കൂൾ അധ്യാപകർക്ക് പരിശീലനങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് മണിയൂർ ഗ്രാമപഞ്ചായത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ മാസ്റ്റർ അധ്യക്ഷനായി. ഉയരെ കോർഡിനേറ്റർ വി. ലിനീഷ് പദ്ധതി വിശദീകരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ സ്മിത, മണിയൂർ യു.പി സ്കൂൾ പ്രധാനാധ്യാപിക പി. ഷർമിള, കെ.ശ്രീനിവാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് കെ.ടി. രാധാകൃഷ്ണൻ മാസ്റ്റർ, ഡോ. യു.കെ അബ്ദുൾ നാസർ, ഡോ.സുജീറ റബീൽ, എ. ശശിധരൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കളിമുറ്റം കോർഡിനേറ്റർ ഷാഹിന സ്വാഗതവും കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

date