Skip to main content

മേപ്പയ്യൂരില്‍ ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള ഓഗസ്റ്റ് 29 ന്

 

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് 2.30 ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന മേള പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്യും.

ചെറുകിട സംരംഭകര്‍ക്കുള്ള ഉദ്യം രജിസ്‌ട്രേഷന്‍, കെ.എസ്.ഐ.എഫ്.ടി രജിസ്‌ട്രേഷന്‍, ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍/ലൈസന്‍സ് എന്നിവ മേളയില്‍ ലഭ്യമാക്കും. വായ്പ അനുവദിച്ചവര്‍ക്കുള്ള കത്തും പുതുതായി വായ്പ ആവശ്യമുള്ള സംരംഭകരുടെ ക്വട്ടേഷനുള്ള അപേക്ഷയും മേളയിലൂടെ നല്‍കാം.

date