Skip to main content

തേങ്കുറിശ്ശിയില്‍ 200 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു

 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പഞ്ചായത്ത് അധികൃതരുടേയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 200 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇവ വില്‍പ്പനയ്ക്ക് സൂക്ഷിച്ച കടയുടമകളില്‍ നിന്ന് 10,500 രൂപ പിഴ ഈടാക്കാന്‍ ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കി. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ദിനേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. ശിവദാസന്‍, പഞ്ചായത്ത് ജീവനക്കാരായ പി. പ്രിനു, എസ്. സൗമ്യ, ആര്‍. സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

date