Skip to main content

സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ കുക്ക് നിയമനം

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗമായി പ്രവൃത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്ക് കുക്ക് നിയമനം നടത്തുന്നു. പാചകം ചെയ്യാന്‍ കഴിവുള്ള 50 ല്‍ താഴെ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. പാലക്കാട് സിവില്‍ സ്റ്റേഷനില്‍ ജനസേവന കേന്ദ്രത്തിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടും സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒന്നാം നില, ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തിലും സെപ്റ്റംബര്‍ മൂന്നിനകം അപേക്ഷിക്കാമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2505100

date