Skip to main content
 ഫോട്ടോ-കല്ലേപ്പുള്ളിയിലെ എ.ആര്‍.ഡി. 39 റേഷന്‍കടയില്‍നിന്നും സൗജന്യ ഓണക്കിറ്റ് വാങ്ങുന്ന കാര്‍ഡുടമകള്‍.

ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു

 

 

ഓണം പ്രമാണിച്ച് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റിന്റെ വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. ഓഗസ്റ്റ് 23 ന് ആണ് കിറ്റ് വിതരണം ആരംഭിച്ചത്. ആദ്യ രണ്ടുദിവസം എ.എ.വൈ. (മഞ്ഞ കാര്‍ഡ്) വിഭാഗക്കാര്‍ക്കാണ് കിറ്റ് നല്‍കിയത്. ഓഗസ്റ്റ് 25 ന് ആരംഭിച്ച പിങ്ക് കാര്‍ഡു(മുന്‍ഗണന വിഭാഗം)കാര്‍ക്കുള്ള കിറ്റ് വിതരണം ഇന്നും(ഓഗസ്റ്റ് 27) കൂടി തുടരും. ഓഗസ്റ്റ് 29, 30, 31 തീയതികളിലായി സബ്‌സിഡി കാര്‍ഡിനും (നീല), സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ പൊതുവിഭാഗം (വെള്ള) കാര്‍ഡിനും കിറ്റ് വാങ്ങാം. ഈ ദിവസങ്ങളില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ഏത് റേഷന്‍ കടയില്‍ നിന്നും വാങ്ങാനുള്ള പോര്‍ട്ടബിലിറ്റി സൗകര്യം ലഭ്യമാണ്. ഏഴിന് ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.
500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം വീതം ഉണക്കലരി, ചെറുപയര്‍, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്പൊടി, മഞ്ഞള്‍പ്പൊടി, തേയില, ശര്‍ക്കരവരട്ടി /ചിപ്സ്, ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, എന്നിങ്ങനെ 13 ഇനങ്ങളാണ് കിറ്റിലുള്ളത്.

date